ഡോവർ സെന്റ് തോമസിൽ പെരുന്നാൾ ജൂലൈ എട്ട്, ഒൻപത് തീയതികളിൽ
Thursday, July 7, 2016 8:25 AM IST
ഡോവർ (ന്യൂജേഴ്സി): സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ മാർത്തോമാശ്ലീഹായുടെ ഓർമപ്പെരുന്നാൾ ആചരിക്കുന്നു.

ജൂലൈ എട്ട്, ഒൻപത് (വെളളി, ശനി) തീയതികളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ ഫാ. ലാബി ജോർജ് പനയ്ക്കാമറ്റം മുഖ്യ കാർമികനായി പങ്കെടുക്കും.

എട്ടിനു (വെള്ളി) 5.30നു സന്ധ്യാനമസ്കാരത്തെത്തുടർന്നു ഫാ. ലാബി ജോർജ് പനയ്ക്കാമറ്റം പെരുന്നാൾ സന്ദേശം നൽകും. തുടർന്നു ഏയ്ഞ്ചൽ മെലഡീസ് അവതരിപ്പിക്കുന്ന ഡിവോഷണൽ ഗാനാലാപനം. ജോസഫ് പാപ്പൻ (റെജി) നേതൃത്വം നൽകും. ഭക്ഷണത്തോടെ ആദ്യ ദിവസം സമാപിക്കും.

രണ്ടാം ദിനമായ ശനി രാവിലെ 8.30 ന് പ്രഭാത നമസ്കാരത്തെ തുടർന്നു ഫാ. ലാബി ജോർജ് പനയ്ക്കാമറ്റത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്നു ബ്ലോക്ക് ചുറ്റിയുളള റാസയ്ക്കും നേർച്ച വിളമ്പിനും ശേഷം ഉച്ചഭക്ഷണത്തോടുകൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

വിവരങ്ങൾക്ക് : വികാരി ഫാ. ഷിബു ഡാനിയൽ 845 641 9132, സുനോജ് തമ്പി (ട്രസ്റ്റി) 862 216 4829, സുമ ജോഷ്വ (സെക്രട്ടറി) 845 519 9988, തോമസ്കുട്ടി ഡാനിയൽ (കൺവീനർ) 973 328 4887.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ