ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ വിബിഎസ് ജൂലൈ എട്ട്, ഒൻപത്, പത്ത് തീയതികളിൽ
Thursday, July 7, 2016 8:21 AM IST
ഹൂസ്റ്റൺ: ഇമ്മാനുവൽ മാർത്തോമ ഇടവകയുടെ ഈ വർഷത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ എട്ടു മുതൽ 10 വരെ നടക്കും.

ഈ വർഷത്തെ ചിന്താവിഷയം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഭഉലലു ലെമ ഉശരെീ്ലൃ്യഏീറ ശെ ംശവേ ാല ംവലില്ലൃ ക ഴീ’ എന്നതാണ്. ഗാനങ്ങളും പഠനങ്ങളും മറ്റു രസകരമായ പരിപാടികളുമായി വിബിഎസ് കുഞ്ഞുങ്ങൾക്ക് ഏറെ ആഹ്ലാദകരമായ നിമിഷങ്ങൾ സമ്മാനിക്കും. ജൂലൈ എട്ട്, ഒൻപത് (വെള്ളി, ശനി) തീയതികളിൽ രാവിലെ എട്ടിനു രജിസ്ട്രേഷൻ ആരംഭിക്കും. 10നു (ഞായർ) വിശുദ്ധ ആരാധനയ്ക്കുശേഷം വിബിഎസിന്റെ സമാപനം നടക്കും.

ഈ വർഷത്തെ വിബിഎസിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മുതിർന്നവർക്കായുളള ഗമാലിയേൽ സ്കൂൾ പരിപാടിക്ക് പ്രശസ്ത ക്രൈസ്തവ ഗാനരചയിതാവും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫനും സുവിശേഷകൻ ബേബിക്കുട്ടി പുല്ലാടും നേതൃത്വം നൽകും.

പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ജോൺസൺ ഉണ്ണിത്താൻ അറിയിച്ചു.

വിവരങ്ങൾക്ക് : റവ. ജോൺസൺ ഉണ്ണിത്താൻ 281 561 9147, ഷെറിൽ തോമസ് 832 660 1729, ജോസ് ജോർജ് 832 754 9204.

<ആ>റിപ്പോർട്ട്: ബെന്നി പരിമണം