എയർ കേരളയെ ഗ്ലോബൽ മലയാളി ഫെഡറേഷൻ പിന്തുണയ്ക്കും
Tuesday, July 5, 2016 8:13 AM IST
തിരുവനന്തപുരം: കേരളത്തിന്റെ ചിരകാല സ്വപ്നമായ എയർ കേരള സാക്ഷാത്കരിക്കാൻ എല്ലാവിധ പിന്തുണയും നൽകുമെന്നു ഗ്ലോബൽ മലയാളി ഫെഡറേഷൻ (ഏങഎ) ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ അറിയിച്ചു.

പത്തനാപുരം എംഎൽഎ ഗണേഷ്കുമാറിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ. തോമസ് ഐസക് എന്നിവരുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയിലാണുപോൾ പിന്തുണ അറിയിച്ചത്. സിയാൽ മോഡലിൽ അതിനു വേണ്ടുന്ന സാമ്പത്തിക സ്വരൂപണ സഹായവും പോൾ വാഗ്ദാനം ചെയ്തു. നിയമക്കുരുക്കിൽനിന്നു മുക്‌തിനേടി പദ്ധതി യാഥാർഥ്യമാകട്ടെയെന്ന് പോൾ ആശംസിച്ചു.

ജർമനിയിലെ വുപ്പർത്താലിൽ നിലവിലുള്ള സ്കൈബസ് (ഒമിഴശിഴ ഠൃമശി) മോഡൽ എറണാകുളത്ത് ആരംഭിക്കുന്നതിന്റെ ആവശ്യകത കെ.ഗണേഷ്കുമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ആന്റണി സർക്കാരിന്റെ കാലത്ത് ഈ വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടുവെങ്കിലും നടക്കാതെ പോയത് കേരളത്തിന് വൻ നഷ്ടമാണെന്ന് സ്കൈബസ് സംവിധാനങ്ങൾ കണ്ടു മനസിലാക്കിയിട്ടുള്ള ഗണേഷ്കുമാർ പറഞ്ഞു.

ജൂലൈ 27 മുതൽ 31 വരെ കൊളോണിനടുത്തുള്ള ഒയ്സ്കിഷനിൽ നടക്കുന്ന 27–ാമത് ഗ്ലോബൽ മലയാളി പ്രവാസി സംഗമത്തിൽ ഇതു സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തുമെന്നു പോൾ ഗോപുരത്തിങ്കൽ അറിയിച്ചു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ