മെൽബണിൽ സങ്കീർത്തനമാല വിശ്വാസ നിറവേകി
Tuesday, July 5, 2016 8:12 AM IST
മെൽബൺ: സീറോ മലബാർ സഭ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് ഇടവകയുടെ നേതൃത്വത്തിൽ മെൽബൺ മെലഡീസ് അവതരിപ്പിച്ച സങ്കീർത്തനമാല വിശ്വാസികൾക്ക് ഒരു നവ്യനുഭവമായി.

കിസ്തീയ ഭക്‌തിഗാനങ്ങൾ മാത്രം കോർത്തിണക്കിയ ഇമ്പമുള്ള പഴയതും പുതിയതുമായ ഗാനങ്ങൾ വേദിയെ ഭക്‌തിസാന്ദ്രമാക്കുന്നതായിരുന്നു.

മാർ തോമാശ്ലീഹായുടെ പ്രവാസത്തിന്റെ കാൽവയ്പും ഏഴര പള്ളിയുടെ ഉറവിടവും ടാബ്ലോയിൽ അവതരിപ്പിച്ച് യുവാക്കൾ കൈയടി വാങ്ങി. തുടർന്നു വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന ഭക്‌തിസാന്ദ്രമായ ഗാനമേള അരങ്ങേറി.

സമാപനത്തിൽ സൗത്ത് ഈസ്റ്റിലെ യൂത്ത് മൂവ്മെന്റ് ടീം അവതരിപ്പിച്ച ഗാനവും തുടർഡാൻസും കാണികൾക്ക് ഏറെ ഇമ്പം പകരുന്നതായിരുന്നു. പരിപാടികൾക്ക്

വികാരി ഫാ. ഏബ്രാഹം കുന്നത്തോളിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നൽകി. ചടങ്ങിൽ മെൽബൺ രൂപത ബിഷപ് മാർ ബോസ്കോ പുത്തൂർ, ചാൻസലർ റവ. ഡോ. മാത്യു കൊച്ചുപുര, ഫാ. ജോസി കിഴക്കേത്തല തുടങ്ങിയവർ സംബന്ധിച്ചു.