പ്രത്യേക ഈദ് ഓഫറുമായി സ്പൈസ് ജെറ്റ്
Tuesday, July 5, 2016 6:22 AM IST
ദുബായ്: ഈദ് പ്രമാണിച്ചു യാത്രക്കാർക്കു ടിക്കറ്റ് ഇളവുകളുമായി സ്പൈസ് ജെറ്റ്. ദുബായിൽ നിന്ന് ഇന്ത്യയിലേക്കു 299 ദിർഹവും അതോടൊപ്പം 24 ദിർഹത്തിന് ആഭ്യന്തര സർവീസുമാണ് കമ്പനി മുന്നോട്ടു വയ്ക്കുന്നത്. നികുതിയും സർചാർജും ഒഴിവാക്കിയുള്ള നിരക്കാണിത്. ദുബായ്–മുംബൈ, ദുബായ്–പൂനെ സെക്ടറുകളിലാണ് ഇതു നടപ്പാക്കുന്നത്.

കൊച്ചി, കോഴിക്കോട്, അമൃത്സർ, ഡൽഹി, ഹൈദരാബാദ്, ജയ്പൂർ എന്നിവിടങ്ങളിലേക്ക് 325 ദിർഹമായിരിക്കും നിരക്ക്. ദുബായ് അന്താരാഷ്ര്‌ട വിമാനത്താവളം വഴി ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നതു ഇന്ത്യാക്കാർ ആണെന്നാണു പുതിയ കണക്കുകൾ. കിഴക്കൻ യൂറോപ്പാണ് തൊട്ടുപിന്നിൽ.