എസ്എംസിഎ കുവൈത്ത് സഭാദിനാചരണവും ദുക്റാന തിരുനാളും ആഘോഷിച്ചു
Tuesday, July 5, 2016 6:10 AM IST
കുവൈത്ത്: സീറോ മലബാർ കൾചറൽ അസോസിയേഷന്റെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ടങഇഅ) ആഭിമുഖ്യത്തിൽ കുവൈത്തിൽ സഭാദിനാചരണവും ദുക്റാന തിരുനാളും ആഘോഷിച്ചു.

ജൂൺ 30നു സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ കുവൈത്ത് വികാരിയത്തിന്റെ വികാരി ജനറാൾ ഫാ. മാത്യൂസ് കുന്നേൽപുരയിടം ഉദ്ഘാടനം ചെയ്തു. എസ്എംസിഎ പ്രസിഡന്റ് ബെന്നി പെരികിലത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി

ഡെന്നി കാഞ്ഞൂപ്പറമ്പിൽ, ട്രഷറർ മോൻസ് കല്ലുകുളം, കുവൈത്ത് ഇന്ത്യൻ എംബസി അറ്റാച്ചി തോമസ് ജോസഫ്, അബാസിയ സെന്റ് ഡാനിയേൽ കമ്പോണി ഇടവകയുടെ അസിസ്റ്റന്റ് വികാരി ഫാ. പ്രകാശ് കാഞ്ഞിരത്തുങ്കൽ, ഔർ ലേഡി ഓഫ് അറേബ്യ അഹമ്മദി ഇടവകയുടെ അസിസ്റ്റന്റ് വികാരി ഫാ. ജോൺസൺ അരശേരിൽ, സാൽമിയ സെന്റ് തെരേസ ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജോൺസൺ നെടുംപുറത്ത്, കുവൈറ്റ് ക്നാനായ അസോസിയേഷൻ പ്രസിഡന്റ് സിബി മറ്റത്തിൽ, കുവൈറ്റ് മലങ്കര അസോസിയേഷൻ പ്രസിഡന്റ് ഷാമോൻ ആലോലിൽ, എസ്എംസിഎയുടെ യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ജിന്റോ വർഗീസ് എന്നിവർ പ്രസംഗിച്ചു.

ആർട്സ് കൺവീനർ ജോസുകുട്ടി കുളങ്ങോട്ടുകുന്നിലിെൻറ നേതൃത്വത്തിൽ അബാസിയ, സിറ്റി, ഫർവാനിയ, ഫാഹാഹീൽ, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ മെമന്റോ നൽകി ആദരിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ