കിയോസ് ഇഫ്താർ സംഗമം
Monday, July 4, 2016 7:25 AM IST
റിയാദ്: കണ്ണൂർ എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കിയോസ് മദീന ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയ ഇഫ്താർ സംഗമത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു.

സൗഹൃദസംഗമം മദീന ഹൈപ്പർ സിഇഒ നാസർ അബൂബൂക്കർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ.കെ. സൂരജ് അധ്യക്ഷത വഹിച്ചു. സംഘടയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യരക്ഷാധികാരി ടി.പി മുഹമ്മദ് വിശദീകരിച്ചു. ഉബൈദ് എടവണ്ണ, അൻവാസ്, അബ്ദുള്ള വല്ലാഞ്ചിറ, ജന. കൺവീനർ പൂക്കോയതങ്ങൾ, മുഹമ്മദലി കൂടാളി എന്നിവർ പ്രസംഗിച്ചു. മൊയ്തു അറ്റ്ലസ്, അനിൽ കുമാർ, ടി.എം. ഷാക്കിർ, മുക്താർ, അൻവർ, രാഗേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ