ബ്രെക്സിറ്റ്: പുറത്താക്കൽ ഭീഷണിയിൽ വിദ്യാർഥികളും
Monday, July 4, 2016 7:24 AM IST
ലണ്ടൻ: യൂറോപ്യൻ പശ്ചാത്തലത്തിൽനിന്നുള്ള കുട്ടികളെ വിദ്യാർഥികളും ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുനിന്നു പുറത്താക്കപ്പെടുമെന്ന ആശങ്കയിൽ. ഇതു സംബന്ധിച്ച് കുട്ടികളുടെയും മാതാപിതാക്കളുടെയും ആശങ്ക വിവിധ സ്കൂൾ മേധാവികൾ പ്രധാനമന്ത്രിയെ എഴുതി അറിയിച്ചിരിക്കുകയാണ്.

പുതിയ സാഹചര്യത്തിൽ സമുദായ സംഘർഷത്തിനും വംശീയ അധിക്ഷേപത്തിനും സാധ്യത വർധിച്ചിരിക്കുകയാണെന്നു നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സ് ജനറൽ സെക്രട്ടറി റസൽ ഹോബി.

യൂറോപ്യൻ യൂണിയൻ പശ്ചാത്തലത്തിൽനിന്നുള്ള വിദ്യാർഥികളുടെ കാര്യത്തിൽ എത്രയും വേഗം സർക്കാർ നിലപാട് അറിയിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ