ഒസീമിയ ഇഫ്താർമീറ്റ് സംഘടിപ്പിച്ചു
Monday, July 4, 2016 7:22 AM IST
ജിദ്ദ: കൊണ്ടോട്ടി ഇഎംഇഎ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പൂർവ വിദ്യാർഥി സംഘനയായ ഒസീമിയ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ശരഫിയ ഇംപാല ഗാർഡൻ ഓഡിറ്റോറിയത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

മീറ്റ് ചെയർമാൻ നാസർ ഇത്താക്ക ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീർ തൊട്ടിയൻ അധ്യക്ഷത വഹിച്ചു. കാൽ നൂറ്റാണ്ടു കാലങ്ങൾക്കു മുമ്പ് പഠിച്ച കാമ്പസിന്റെ അനുഭവവും പുതുതലമുറയുടെ അനുഭവവും പരസ്പരം പങ്കു വയ്ക്കാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള വേദിയായി മാറുകയായിരുന്നു ഇഫ്താർ സംഗമം. ഓഗസ്റ്റ് അവസാനത്തിൽ വിപുലമായ രീതിയിൽ വില്ലയെടുത്ത് മുഴുവൻ പൂർവ വിദ്യാർഥികളെയും പങ്കെടുപ്പിച്ചു വാർഷിക ജനറൽ ബോഡി നടത്താൻ തീരുമാനിച്ചു. ഹമീദ് കരുമ്പുലാക്കൽ, കെ.ടി. മുസ്തഫ, ശിഹാബ് പൂക്കോട്ടൂർ, ഹനീഫ ബംഗാളത്ത്, ലത്തീഫ് പുളിക്കൽ, ലത്തീഫ് ചീക്കോട്, വി.പി. ഷമീർ, നിഷാദ് അലവി, മുസ്താഖ് മധുവായ്, നൗഷാദ് ബാവ ഫൈസൽ മുതുവല്ലൂർ, കെ.എൻ.എ ലത്തീഫ്, ഇ.കെ. റഫീഖ് എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ