മെൽബൺ മലയാളി ഫെഡറേഷന്റെ ‘മെൽബൺ ഓണം 2016’ സെപ്റ്റംബർ 10ന്
Monday, July 4, 2016 5:16 AM IST
മെൽബൺ: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഓണാഘോഷമായ മെൽബൺ മലയാളി ഫെഡറേഷന്റെ ‘മെൽബൺ ഓണം 2016’ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

സ്പ്രിംഗ് വേൽ ടൗൺ ഹാളിൽ സെപ്റ്റംബർ 10നാണ് (ശനി) ആഘോഷ പരിപാടികൾ. വിവിധ മതമേലധ്യക്ഷൻമാർ, കലാസാമൂഹ്യ സാംസ്കാരിക മേഘലകളിലെ പ്രമുഖർ, വിവിധ സംഘടന പ്രതിനിധികൾ, മലയാളികളുടെ മനം കവർന്ന പ്രിയങ്കരനായ യുവതാര സാന്നിധ്യം ഓണാഘോഷത്തിനു മാറ്റുകൂട്ടും.

ഓണസദ്യയുടെ തിരക്ക് നിയന്ത്രിക്കുവാനായി ഈ വർഷം മുന്നൂറോളം ഇരിപ്പിടങ്ങൾ അധികമായി കൂട്ടുവാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ വിവിധ കലാപരിപാടികളുടെ റിഹേഴ്സലുകളും പൂർത്തിയായി കഴിഞ്ഞു.

വിവരങ്ങൾക്ക്: ഡോ. ഷാജി വർഗീസ് 0401 865 790, അജി പുനലൂർ 0401 426 932,

വിജേഷ് വിജയൻ 0411 221 382.

<ആ>റിപ്പോർട്ട്: ഡോ. ഷാജി വർഗീസ്