പ്രവാസി ഭാരതീയരും ജാതിവ്യവസ്‌ഥയും: അന്തർദേശീയ ഏകദിന കൺവൻഷൻ ജൂലൈ നാലിന്
Monday, July 4, 2016 5:08 AM IST
ലണ്ടൻ: ഏതു തരത്തിലുമുള്ള ജാതി തരംതിരിവുകൾ, വിവേചനങ്ങൾ വർണവിവേചനമാണെന്നും വംശീയതയാണെന്നും അതു ശിക്ഷാർഹമായ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നും യുകെ ഗവൺമെന്റിലും യുഎന്നിലും ശക്‌തമായ സമ്മർദ്ദം ചെലുത്തി വരികയാണ്. ഈക്കാര്യത്തിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>കിെശേേൗലേ ീള ഇീഴിശശ്ലേ മിറ ഋ്ീഹൗശേീിമൃ്യ അിവേൃീുീഹീഴ്യ വളരെ ആശങ്കാകുലരാണ്.

ഇന്ത്യയെ സാമ്പത്തികമായും സാമൂഹ്യമായും പിന്നോട്ടടിക്കുന്ന ഈ ദുരവസ്‌ഥയ്ക്കെതിരെ ചിന്തിക്കാനും പ്രതികരിക്കാനും ബോധവത്കരണം നടത്താനുംവേണ്ടി ‘പ്രവാസി ഭാരതീയരും ജാതിവ്യവസ്‌ഥയും’ എന്ന വിഷയത്തിൽ ഒരു ഏകദിന അന്തർദേശീയ കൺവൻഷൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നടത്തുന്നു.

ജൂലൈ നാലിനാണു(തിങ്കൾ) നടക്കുന്ന കൺവൻഷനിൽ പ്രഫ. ഡേവിഡ് മോസസ് മുഖ്യപ്രഭാഷണം നടത്തും. കൺവൻഷന്റെ മുഖ്യസംഘാടകൻ പ്രഫ. ജോർജ് കുന്നത്ത് ആണ്.

ജാതിയടിസ്‌ഥാനത്തിലുള്ള വിവേചനത്തിന്റെയും പാർശവത്കരിക്കപ്പെടുന്നതിന്റെയും അവഗണിക്കപ്പെടുന്നതിന്റെയും ആനുകാലിക അവസ്‌ഥ തുറന്നുകാട്ടുന്നതിനും അതിനെ സൃഷ്‌ടിപരമായി വിവക്ഷിക്കുന്നതിനുമാണ് ഈ കൺവൻഷൻ പ്രധാന ഊന്നൽ നൽകിയിരിക്കുന്നത്.

വിവരങ്ങൾക്ക്: ഡോ. ജോർജ് കുന്നത്ത്, ഡോ. തോമസ് സെബാസ്റ്റ്യൻ 07851110248.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>കിെശേേൗലേ ീള ഇീഴിശശ്ലേ മിറ ഋ്ീഹൗശേീിമൃ്യ അിവേൃീുീഹീഴ്യ , 64 ആമിയൗൃ്യ ഞീമറ , ഛഃളീൃറ , ഛത2 6ജച.