യുഎഇയിലെ ഏറ്റവും വലിയ ഇഫ്താർ വിരുന്ന് ഇവിടെ ഒരുങ്ങുന്നു
Monday, July 4, 2016 4:23 AM IST
അബുദാബി: റംസാൻ മാസത്തിൽ ഈ അടുക്കളയ്ക്കു വിശ്രമമുണ്്ടാവില്ല. എല്ലാ രാത്രിയിലും യുഎഇയിലെ ഏറ്റവും വലിയ ഇഫ്താർ വിരുന്ന് ഒരുക്കാനുള്ള തിരക്കിലാണ് ഇവർ. ദിവസേന 25,000 പേർക്കും ആഴ്ചതോറും 35,000 പേർക്കുമാണ് ദി അബുദാബി ആംഡ് ഫോഴ്സസ് ക്ലബ് ആൻഡ് ഹോട്ടൽ ഇഫ്താർ തയാറാക്കുന്നത്.

റംസാനിലെ 30 ദിവസവും ഷെയ്ഖ് സയീദ് ഗ്രാൻഡ് മോസ്കിൽ സ്വാദിഷ്‌ടമായ ആഹാരം വിളമ്പും. 24 മണിക്കൂറും പ്രവർത്തിക്കുന്ന അടുക്കളയിൽ 350 പാചകക്കാർ, 450 സർവീസ് സ്റ്റാഫ് എന്നിവരാണു സേവനം അനുഷ്ഠിക്കുന്നത്. നോമ്പെടുക്കുന്ന ഓരോ വ്യക്‌തിക്കും ബിരിയാണിയും മറ്റ് വിഭവങ്ങളുമടങ്ങുന്ന പ്രത്യേകം ഭക്ഷണപ്പൊതി തയാറാക്കി നല്കും. 7,000 കിലോ അരി, 12,000 കിലോ ചിക്കൻ, 7,000 കിലോ പച്ചക്കറികൾ എന്നിങ്ങനെയാണു ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ അളവ്.

2004–ലാണു ഇത് ആരംഭിച്ചതെന്നു എക്സിക്യൂട്ടീവ് ഷെഫ് ജോർജ് ഗെബ്രിയേൽ പറയുന്നു. വളരെ വലിയ വെല്ലുവിളിയാണ് ഇതെന്ന് നല്ല ബോധ്യമുണ്്ട്. എങ്കിലും ഞാനും എന്റെ ടീമും ഇത് ആസ്വദിക്കുകയാണ്. ഞങ്ങളും ഈ പുണ്യവേളയുടെ ഭാഗമാണെന്നു തോന്നുന്നതു മൂലമാണിത്–ജോർജിന്റെ വാക്കുകൾ.