ഭിക്ഷക്കാർക്കും തട്ടിപ്പുകാർക്കുമെതിരേ നടപടി
Monday, July 4, 2016 4:18 AM IST
ദുബായ്: ഈദുൽ ഫിത്ർ ആഘോഷിക്കാൻ യുഎഇ ഒരുങ്ങുമ്പോൾ അധികൃതർ ഭിക്ഷക്കാർക്കെതിരെയുള്ള നടപടി കർശനമാക്കുന്നു. റംസാൻ ആരംഭം മുതൽ 70 ഭിക്ഷക്കാരെയെങ്കിലും തെരുവുകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്്ടെന്നു ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് പോലീസ്, ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് എന്നിവയുമായി സഹകരിച്ചാണു ഭിക്ഷാടനത്തിനെതിരായ ക്യാമ്പയ്ൻ നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഭിക്ഷക്കാരുടെ എണ്ണം 40 ശതമാനത്തോളം കുറഞ്ഞെന്നും ഇത് തട്ടിപ്പുകളിൽ നിന്നു ജനങ്ങളെ സംരക്ഷിക്കാൻ സഹായിച്ചുവെന്നും ദുബായ് പോലീസ് പറഞ്ഞു.