കെഐജി പെരുന്നാൾ നമസ്കാരം
Monday, July 4, 2016 4:03 AM IST
കുവൈത്ത് സിറ്റി: സുരക്ഷാ കാരണങ്ങളാൽ കുവൈത്ത് ഗവൺമെന്റ് പൊതുസ്‌ഥലത്ത് ഈദ്ഗാഹ് നടത്തുന്നതു നിരോധിച്ചതിനെത്തുടർന്നു സംയുക്‌ത ഈദ്ഗാഹ് മാറ്റിവച്ച പശ്ചാത്തലത്തിൽ കെഐജിക്ക് കീഴിലുള്ള എല്ലാ പള്ളികളിലും പെരുന്നാൾ നമസ്കാരം നടക്കുമെന്നു കെഐജി കേന്ദ്ര കമ്മിറ്റി അറിയിച്ചു.

ഇതിന്റെ അടിസ്‌ഥാനത്തിൽ ഫർവാനിയ പാർക്കിനു സമീപം മസ്ജിദ് നിസാലിൽ സക്കീർ ഹുസൈൻ തുവൂർ, ഫഹാഹീൽ ബലദിയ പള്ളിയിൽ കെ.എ. സുബൈർ, കുവൈത്ത് സിറ്റി ബലദിയക്കു സമീപം മസ്ജിദ് ഗർബലിയിൽ അനീസ് ഫാറൂഖി, മഹബൂല മസ്ജിദ് റഹ്മാനിൽ അനീസ് അബ്ദുസലാം, റിഗ്ഗഈയിൽ (ഫിഫ്ത് റിങ്ങ് റോഡിനു സമീപം) മസ്ജിദ് സഹ്വ് മുതൈരിയിൽ കെ.എം. അൻസാർ, റാസ് സാൽമിയ മസ്ജിദ് അബൂസുഫ് യാനിൽ മുഹമ്മദ് ശിബിലി എന്നിവർ പെരുന്നാൾ നമസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നല്കും. നമസ്കാരം പള്ളികളിൽ പുലർച്ചെ 5.10–നു ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 97289262, 55958594 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

<യ> റിപ്പോർട്ട്: സലിം കോട്ടയിൽ