ബെർലിൻ ജോബ് സൈറ്റിൽ ബ്രിട്ടീഷുകാരുടെ കുത്തൊഴുക്ക്
Saturday, July 2, 2016 7:58 AM IST
ലണ്ടൻ: ബ്രെക്സിറ്റ് ഹിതപരിശോധനയുടെ ചൂടൊക്കെ കഴിഞ്ഞു. ഇപ്പോൾ അനിശ്ചിതാവസ്‌ഥയുടെയും ആശങ്കയുടെയും കാലമാണ് ബ്രിട്ടീഷുകാർക്ക്.

ഹിതപരിശോധനയിൽ ലീവ് വോട്ടു ചെയ്ത പലരും ഇപ്പോൾ പശ്ചാത്തപിക്കുന്നു. ഇങ്ങോട്ട് ആളു വരരുതെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നമുക്കു വീസയില്ലാതെ പുറത്തേക്കും പോകാൻ പറ്റില്ല എന്ന വസ്തുതയാണ് അവരുടെ പശ്ചാത്താപത്തിനു കാരണം.

ബെർലിൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഒരു ജോബ് സൈറ്റ് ഇപ്പോൾ ബ്രിട്ടീഷുകാരുടെ അപേക്ഷാ പ്രവാഹം കാരണം ക്രാഷായിരിക്കുകയാണ്. കഴിഞ്ഞ പത്തു ദിവസത്തിനിടെ പതിനായിരക്കണക്കിനു അപേക്ഷകരാണ് ഇതിൽ പുതുതായി സന്ദർശനം നടത്തിയത്.

ബ്രെക്സിറ്റ് വഴി വിദേശികളുടെ പ്രവാഹം തടയപ്പെടുന്നു എന്നതിനൊപ്പം, ബ്രിട്ടനിലെ മികച്ച പ്രതിഭകളുടെ കുത്തൊഴുക്ക് പുറത്തേക്കും സംഭവിക്കും എന്ന സാധ്യത കൂടിയാണ് ഇവിടെ വ്യക്‌തമായിരിക്കുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ