ഗോൾവായിൽ ഓണാഘോഷം ഓഗസ്റ്റ് 27ന്
Saturday, July 2, 2016 7:53 AM IST
ഡബ്ലിൻ: അയർലൻഡിലെ ഗോൾവേ ഇന്ത്യൻ കൾചറൽ കമ്യൂണിറ്റിയുടെ ആഭ്യമുഖ്യത്തിൽ മൂന്നാമത് ഓണാഘോഷം ‘ഓണം 2016’ ഓഗസ്റ്റ് 27നു (ശനി) നടക്കും.

രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ ഗോൾവേയിലെ ന്യൂക്യാസിലിലുള്ള പ്രസന്റേഷൻ പ്രൈമറി സ്കൂളിലാണ് ആഘോഷ പരിപാടികൾ.

ഓണാഘോഷത്തിന്റെ ഭാഗമായി കേരള തനിമയും സംസ്കാരിക പൈതൃകവും നിലനിർത്തുന്ന വിവിധ കലാ കായിക പരിപാടികൾ, അത്തപ്പൂക്കളം, മാവേലി മന്നന് വരവേല്പ്, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഓണക്കളികൾ, വടംവലി മത്സരം, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയും ഗാൽവയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാവിരുന്നും നടക്കും.

വിവരങ്ങൾക്ക്: 0894871183.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ