വാട്ടർഫോർഡ് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ ദുക്റോനോ പെരുന്നാൾ ജൂലൈ മൂന്നിന്
Saturday, July 2, 2016 4:42 AM IST
ലണ്ടൻ: വാട്ടർഫോർഡ് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ
മാർ തോമാശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ ആഘോഷിക്കുന്നു.

ജൂലൈ മൂന്നിനു (ഞായർ) രാവിലെ 10നു പ്രഭാതനനമസ്കാരം തുടർന്നു 10.30നു നടക്കുന്ന വിശുദ്ധ കുർബാനക്ക് മാത്യൂസ് മാർ അന്തീമോസ് മുഖ്യകാർമികത്വം വഹിക്കും. ഫാ. ജിനോ ജോസഫ്, ഫാ. ജോബിമോൻ സ്കറിയ എന്നിവർ സഹകാർമികരായിരിക്കും.

പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ബിജു മത്തായി പാറെക്കാട്ടിൽ, സഹവികാരി ഫാ.ജോബിമോൻ സ്കറിയ, സെക്രട്ടറി സജി ഏബ്രഹാം, ട്രസ്റ്റി ആൻഡ്രൂസ് ജോയി എന്നിവർ അറിയിച്ചു.