ലോകത്തെ ഏറ്റവും വലിയ വജ്രം ലേലത്തിന്
Friday, July 1, 2016 8:18 AM IST
ലണ്ടൻ: ലെസെഡി ലാ റോണ എന്ന വജ്രം ലണ്ടനിൽ വില്പനയ്ക്കു വച്ചു. ലോകത്തിലെ ഏറ്റവും വലിയ വജ്രമാണിത്. നൂറു വർഷം മുമ്പ് കണ്ടത്തെിയ വജ്രം കഴിഞ്ഞ വർഷമാണ് പ്രദർശനത്തിനുവച്ചത്. 1109 കാരറ്റ് ഡയമണ്ട്, കനേഡിയൻ ഖനന കമ്പനിയാണ് വിൽപനക്ക് വച്ചത്.

ആറു കോടിയിലധികമാണ് വജ്രത്തിനു നിശ്ചയിച്ചിരിക്കുന്ന അടിസ്‌ഥാന വില. വജ്രം വാങ്ങാൻ ആരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ