ശിരോവസ്ത്രം നിരോധിച്ചത് ജർമൻ കോടതി റദ്ദാക്കി
Friday, July 1, 2016 8:18 AM IST
ഔഗ്സ്ബുർഗ്: ശിരോവസ്ത്രം സംബന്ധിച്ച കേസിൽ ജർമനിയിൽ ലീഗൽ ട്രെയ്നിയായ മുസ്ലിം യുവതിക്കു ജയം.

ജോലി സ്‌ഥലത്ത് ശിരോവസ്ത്രം നിരോധിച്ച മേലധികാരികളുടെ തീരുമാനത്തിനെതിരെയാണ് അക്കില എന്ന ഇരുപത്തഞ്ചുകാരി കോടതിയെ സമീപിച്ചത്.

ഇത്തരം നിരോധനം ഏർപ്പെടുത്തുന്നതിനു രാജ്യത്ത് വ്യക്‌തമായ നിയമങ്ങൾ നിലനിൽക്കുന്നില്ല എന്നതു മാത്രമാണ് നിരോധനം റദ്ദാക്കാൻ കോടതി കാരണമായി പറഞ്ഞിരിക്കുന്നത്.

ഫെഡറൽ സർക്കാർ ആവശ്യമായ നിയമ നിർമാണം നടത്തിയില്ലെങ്കിൽ, ഇതുപോലെ വിദ്യാസമ്പന്നരായ സ്ത്രീകളും പർദ പോലുള്ള വസ്ത്രധാരണ രീതികൾ തുടരാനുള്ള സാധ്യത ശക്‌തമായി തുടരുമെന്നു നിയമ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ