എസ്എംസിസി ദേശീയതലത്തിൽ ഓൺലൈൻ വീഡിയോ ക്വയർ മത്സരം
Friday, July 1, 2016 8:17 AM IST
ഹൂസ്റ്റൺ: സീറോ മലബാർ കാത്തലിക് കോൺഗ്രസ് ദേശീയതലത്തിൽ നടത്തുന്ന ഓൺലൈൻ വീഡിയോ ക്വയർ മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹൂസ്റ്റണിലെ പിയർലാന്റിലുള്ള സെന്റ് മേരീസ് ദേവാലയാങ്കണത്തിൽ മാർ ജേക്കബ് അങ്ങാടിയത്ത് നിർവഹിച്ചു.

മക്കാലൻ ഇടവക വികാരി ഫാ. വിൽസൺ ആന്റണി മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട്, എസ്എംസിസി ഡയറക്ടർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ഫാ. ജേക്കബ് വേത്താനത്ത്, ഫാ. ക്രിസ്റ്റി പറമ്പുകാട്ട്, എസ്എംസിസി കൾചറൽ ചെയർ സോണി ഫിലിപ്പ്, ട്രഷറർ ബാബു ചാക്കോ, റീജിയണൽ കോഓർഡിനേറ്റർ ആന്റണി ചെറു എന്നിവർ സന്നിഹിതരായിരുന്നു.

രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. ഇരുപത് വയസിൽ താഴെയുള്ള യുവജന വിഭാഗങ്ങൾക്ക് ഇംഗ്ലീഷിലും ഇരുപത് വയസിനു മുകളിലുള്ള വിഭാഗത്തിനു മലയാളത്തിലും ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഒരു ഇടവകയിൽ നിന്നും എത്ര ക്വയർഗ്രൂപ്പുകൾക്കു വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്. ഒരു ഗ്രൂപ്പിൽ കുറഞ്ഞത് ആറു പേരെങ്കിലും അംഗങ്ങളായി ഉണ്ടായിരിക്കണം.

‘എൻസമ്പിൾ 2016’ എന്നു പേരിട്ടിരിക്കുന്ന ക്വയർ മത്സരം, വിവിധ ഗ്രൂപ്പുകൾക്ക് അവരുടെ ഇടവകയിൽ തന്നെ എളുപ്പത്തിൽ പങ്കെടുക്കാവുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ക്വയർ ഗ്രൂപ്പുകൾ ചെയ്യേണ്ടത്, അവർ പാടുന്ന ഗാനം ലൈവ് റിക്കാർഡു ചെയ്ത് യുട്യൂബിൽ അപ്ലോഡ് ചെയ്തതിനുശേഷം അതിന്റെ ലിങ്ക് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ൊരര.ലിലൊയഹല*ഴാമശഹ.രീാ എന്ന അഡ്രസിലേക്ക് ഓഗസ്റ്റ് 30–നു മുമ്പായി അയയ്ക്കുക. 10 മിനിറ്റ് ദൈർഘ്യമേ വീഡിയോകൾക്ക് ഉണ്ടാകാവൂ. സൗണ്ട് ട്രാക്ക് അനുവദിക്കുകയില്ല. വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നത് ലൈവായിരിക്കണം

എസ്എംസിസി ദേശീയ അധ്യക്ഷൻ ബോസ് കുര്യൻ, ബോർഡ് ഡയറക്ടർ ജോർജുകുട്ടി പുല്ലാപ്പള്ളി എന്നിവർ എല്ലാ ഇടവകകളിൽ നിന്നുമുള്ള ക്വയർ ഗ്രൂപ്പുകൾ മത്സരത്തിൽ പങ്കെടുത്ത് ‘എൻസമ്പിൾ 2016’ എന്ന പരിപാടിയെ വൻ വിജയമാക്കണമെന്ന് അഭ്യർഥിച്ചു. ഒന്നാം സ്‌ഥാനക്കാർക്ക് 500 ഡോളറും രണ്ടാ സ്‌ഥാനക്കാർക്ക് 250 ഡോളറും മൂന്നാം സ്‌ഥാനക്കാർക്ക് 100 ഡോളറും സമ്മാനമായി ലഭിക്കുമെന്നു എസ്എംസിസി കൾചറൽ ചെയർ സോണി ഫിലിപ്പ് അറിയിച്ചു.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>െീി്യുവശഹു*ാല.രീാ

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം