സർവമത പ്രാർഥന നടത്തി
Friday, July 1, 2016 8:16 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്റ് തോമസ് ദേവാലയത്തിൽ തിരുനാളിനോടനുബന്ധിച്ചു സർവമത പ്രാർഥന നടത്തി.

ജൂൺ 30നു വൈകുന്നേരം നടന്ന പ്രാർഥനയിൽ വിവിധ മത വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഫാ. എം.ഡി. തോമസ് എംഎസ്ടി, മൗലാന മുഹമ്മദ് കാസിം റാഹിമി, ഗ്യാനി സുഖ്ദർശൻ സിംഗ് രവീന്ദ്രൻ പിള്ള, ബി.കെ. കഞ്ചൻ, ഡോ. യു വൈദ്യനാഥൻ, ബായ് ഗുർമീന്ദ് സിംഗ്, പണ്ഡിറ്റ് ആചാര്യ അമർദേവ് ഭട്ട്, മുഫ്തി വാരിഷ് അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

<ആ>റിപ്പോർട്ട് റെജി നെല്ലിക്കുന്നത്ത്