മലയാളം പഠനക്ളാസ് ആരംഭിച്ചു
Friday, July 1, 2016 6:45 AM IST
ബംഗളൂരു: കേരളസമാജം ബംഗളൂരു ഈസ്റ് സോണിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെ മലയാളം മിഷനുമായി സഹകരിച്ചു നടത്തുന്ന മലയാളം പഠനക്ളാസിന്റെ രണ്ടാംഘട്ടമായ 'സൂര്യകാന്തി' പഠന ക്ളാസുകള്‍ മാക്സ്വെല്‍ പബ്ളിക് സ്കൂള്‍ ഡയറക്ടര്‍ ഉഷ ബാബു ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ പി.ഡി. പോള്‍ അധ്യക്ഷത വഹിച്ചു.

സൂര്യകാന്തിക്കൊപ്പം ഒന്നാം ഘട്ടമായ കണിക്കൊന്ന പഠനക്ളാസുകളും നടക്കുമെന്ന് സോണ്‍ ജോയിന്റ് കണ്‍വീനര്‍ ജോഷി അറിയിച്ചു. അധ്യാപികമാരായ ശ്രീദേവി സതീഷ് കുമാര്‍, അമ്മിണി ഗോപകുമാര്‍, അജിത സഹദേവന്‍ എന്നിവരുടെ ശിക്ഷണത്തിലാണ് ക്ളാസുകള്‍ നയിക്കുന്നത്. ഒന്നാം ഘട്ടമായ കണിക്കൊന്ന പരീക്ഷ എഴുതി വിജയിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ട്രഷറര്‍ ബേബി മാത്യു, ഡിനോ, എന്നിവര്‍ വിതരണം ചെയ്തു. ക്ളാസുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക. ഫോണ്‍: 9448047820, 9986684470.