ന്യൂകാസിലില്‍ ഇടവകദിനവും വിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണവും
Friday, July 1, 2016 6:39 AM IST
ലണ്ടന്‍: ന്യൂകാസില്‍ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയുടെ ദശാബ്ദി ആഘോഷങ്ങള്‍ക്കു ജൂലൈ രണ്ടിനു (ശനി) തുടക്കമാകും.

ഫെനം ഇംഗ്ളീഷ് മാര്‍ട്ടയേഷ്സ് ദേവാലയത്തില്‍ വികാരി ഷോണ്‍ ഒനില്‍ കൊടിയേറ്റു കര്‍മം നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് ഡാര്‍ലിംഗ്ടണിലെ ഡിവൈന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. കുര്യാക്കോസ് പൂണോളില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു സീറോ മലബാര്‍ റീത്തില്‍ വിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണവും ഇടവകദിന പരിപാടികളും വിവിധ വാര്‍ഡുകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും നടക്കും.

ആഘോഷങ്ങളുടെ ഭാഗമായി ഉത്പന്ന ലേലവും ക്രമീകരിച്ചിട്ടുണ്ട്. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിക്കും.

സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തില്‍, കൈക്കാരന്‍മാരായ വര്‍ഗീസ് ദിനംകാല, സുനില്‍ ചേലക്കല്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍