വിയന്നയില്‍ ഗ്രാമി ഫെയിം മനോജ് ജോര്‍ജ് ഒരുക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ ജൂലൈ രണ്ടിന്
Friday, July 1, 2016 6:38 AM IST
വിയന്ന: സംഗീതമെന്ന മഹാസാഗരത്തെ നെഞ്ചോടു ചേര്‍ക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രാമി അവാര്‍ഡ് ഭാരതത്തില്‍ എത്തിച്ചതില്‍ പ്രമുഖനായ പ്രശസ്ത വയലിന്‍ വിദ്വാന്‍ മനോജ് ജോര്‍ജ് ചിറ്റിലപ്പള്ളിയും വിയന്ന യൂണിവേഴ്സിറ്റിയില്‍ സംഗീതത്തില്‍ റിസര്‍ച്ച് ചെയ്യുന്ന ഫാ. വില്‍സണ്‍ മേച്ചേരിയും ഗായകനും കീബോര്‍ഡ് പ്ളെയറുമായ മനോജ് ചെവ്വൂക്കാരനും ഒരുക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ ജൂലൈ രണ്ടിനു(ശനി) വൈകുന്നേരം ഏഴിന് വിയന്നയിലെ കെറ്റ്സര്‍ഗാസയില്‍ നടക്കും.

ഇന്ത്യന്‍ ആല്‍ബം വിന്‍ഡ്സ് ഓഫ് സംസാര ഗ്രാമി അവാര്‍ഡ് നേടിയെടുത്തപ്പോള്‍ ഈ കലാസൃഷ്ടിയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരിലൊരാള്‍ തൃശൂരുകാരനായ മനോജ് ജോര്‍ജ് ആയിരുന്നു. സ്വകാര്യ സന്ദര്‍ശനത്തിനായി വിയന്നയില്‍ എത്തിയ മനോജ്, മലയാളി സമൂഹത്തിലെ കലാകാരന്മാരുടെ ഒപ്പം ഷോ ചെയ്യാന്‍ തയാറാവുകയായിരുന്നു. മനോജ് ചെവ്വൂക്കാരനാണു പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം വോയ്സ് നല്‍കാന്‍ ഫാ. വില്‍സണ്‍ മേച്ചേരിയും അരങ്ങിലെത്തും.

പ്രവേശനം സൌജന്യമായ സംഗീത സായാഹ്നത്തിലേക്ക് ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിലാസം: (ഗല്വേലൃഴമലൈ 48, ണശലി 1230)

റിപ്പോര്‍ട്ട്: ജോബി ആന്റണി