അപകടങ്ങൾ കുറയ്ക്കാൻ നടപടികളുമായി ഷാർജ പോലീസ്
Friday, July 1, 2016 5:25 AM IST
ഷാർജ: റോഡ് അപകടങ്ങളിൽ നിരവധി ജീവനുകൾ നഷ്‌ടപ്പെടുന്ന സാഹചര്യത്തെ നേരിടാൻ കടുത്ത നടപടികൾക്കൊരുങ്ങി ഷാർജാ പോലീസ്. ട്രാഫിക്, റോഡ് നിയമങ്ങൾ ലംഘിക്കുക, ജീവനും സ്വത്തും നശിപ്പിക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുക എന്നീ സംഭവങ്ങളിൽ സ്വീകരിക്കേണ്്ട കടുത്ത നടപടികൾ തയാറാക്കി വരികയാണെന്നു ഷാർജാ പോലീസിന്റെ ഡെപ്യൂട്ടി ഡയറക്ടർ കോണൽ ആരിഫ് അൽ ഷെരീഫ് പറഞ്ഞു.

ഡ്രൈവിംഗ് ലൈസൻസുകൾ സ്‌ഥിരമായി റദ്ദാക്കുക, പിടിച്ചെടുത്ത വാഹനം കസ്റ്റഡിയിൽ വയ്ക്കുന്ന കാലാവധി ദീർഘിപ്പിക്കുക എന്നീ നടപടികളും സ്വീകരിച്ചേക്കും. സീബ്രാ ക്രോസിംഗുകൾ, ഫുട്പാത്തുകൾ എന്നിവ ഉപയോഗിക്കാത്ത കാൽനടയാത്രക്കാർക്കു പിഴ ചുമത്തിത്തുടങ്ങിയിട്ടുണ്ടെന്നും മറ്റ് ബോധവല്കരണ പരിപാടികൾ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.