ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി മര്‍ദ്ദനമേറ്റു മരിച്ചു
Thursday, June 30, 2016 2:38 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ചു. പാലക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണന്റെ മകനായ രജതാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന രജതിനെ പാന്‍ മസാല വില്‍പനക്കാരനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഡല്‍ഹി സല്‍വാന്‍ പബ്ളിക് സ്കൂളിലെ ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥിയാണ് രജത്. മയൂര്‍ വിഹാര്‍ ഫേസ്–മൂന്നില്‍ ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. രജതിനൊപ്പമുള്ള മറ്റു മൂന്നു കുട്ടികള്‍ക്കും മര്‍ദനമേറ്റു.

സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും കസ്റഡിയില്‍ എടുത്തില്ല. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ പോലീസ് അനാസ്ഥ കാട്ടിയതായി ബന്ധുക്കളും പ്രദേശവാസികളും ആരോപിച്ചു.