ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനം: എന്‍എംസി ടെസ്റുകള്‍ മാറുന്നു
Wednesday, June 29, 2016 8:17 AM IST
ലണ്ടന്‍: യൂറോപ്പിനു പുറത്തുനിന്ന് ബ്രിട്ടനിലേക്ക് ജോലിക്ക് അപേക്ഷിക്കുന്ന നഴ്സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കുമുള്ള ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനത്തിന്റെ മാനദണ്ഡങ്ങളില്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൌണ്‍സില്‍ (എന്‍എംസി) മാറ്റം വരുത്തുന്നു.

നിലവില്‍ ഇന്റര്‍നാഷണല്‍ ഇംഗ്ളിഷ് ലാംഗ്വേജ് ടെസ്റിംഗ് സിസ്റമാണ് (ഐഇഎല്‍ടിഎസ്) ഭാഷാ പരിജ്ഞാനം അളക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെ ഘടനയില്‍ തന്നെ മാറ്റം വരുത്താനാണ് ആലോചന.

നിലവിലുള്ള സമ്പ്രദായം അനുസരിച്ച്, റീഡിംഗ്, റൈറ്റിംഗ്, സ്പീക്കിംഗ്, ലിസണിംഗ് എന്നിവയില്‍ ഒറ്റ സിറ്റിംഗില്‍ ലെവല്‍ 7 സ്കോറാണ് ആവശ്യം. ഇനിയിത് രണ്ടു സിറ്റിംഗുകളിലായി നേടിയാല്‍ മതിയെന്നാക്കും. ആറു മാസത്തെ ഇടവേളയിലായിരിക്കും ടെസ്റുകള്‍. എന്നാല്‍, ഒരു സ്കോറും ആറരയില്‍ താഴാനും പാടില്ലെന്നും നിബന്ധനയില്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍