ദാനൂബ് മലയാളി കൂട്ടായ്മ രൂപവത്കരിച്ചു
Wednesday, June 29, 2016 8:16 AM IST
റിയാദ്: ദാനൂബ് ഹൈപ്പര്‍മാര്‍ക്കറ്റിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മ റിയാദ് ഘടകം രൂപവത്കരിച്ചു. ഇതോടനുബന്ധിച്ച് ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. ജീവനക്കാരുടെ ക്ഷേമം ലക്ഷ്യമാക്കിയാണ് കൂട്ടായ്മ രൂപവത്കരിച്ചതെന്നു ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് ഇസ്ഹാഖ് തയ്യില്‍ അധ്യക്ഷത വഹിച്ചു. വിവിധ ശാഖകളില്‍ നിന്നുള്ള കോഓര്‍ഡിനേറ്റര്‍മാരായ ശറഫുദ്ദീന്‍, റഷീദ്, ബഷീര്‍, അന്‍വര്‍, അഡ്മിന്‍ വിഭാഗം പ്രതിനിധികളായ ഇബ്രാഹിം നോബി, ഉപദേശകസമിതി അംഗം അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി റഷീദ്, ട്രഷറര്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍