ഡല്‍ഹി സ്റേറ്റ് ഒബിസി കമ്മീഷന്‍ ഓഫീസില്‍ സന്ദര്‍ശനം നടത്തി
Wednesday, June 29, 2016 8:15 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി സ്റേറ്റ് ഒബിസി കമ്മീഷന്‍ ഓഫീസില്‍ പുതിയതായി ചാര്‍ജെടുത്ത സൂപ്രണ്ട് കെ.എസ്. മോഹന്‍ ദാസിനെ എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയന്‍ സെക്രട്ടറി കല്ലറ മനോജിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.

ഈഴവ തീയ്യ വിഭാഗത്തിനു ഡല്‍ഹിയില്‍ സംവരണത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. ഓഫീസില്‍നിന്നു കാലതാമസം ഇല്ലാതെ ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നു സൂപ്രണട് ഉറപ്പുനല്‍കി. മലയാളിയായ മോഹന്‍ദാസ് ദ്വാരകയിലാണ് താമസം.