ട്രിപാ ഇഫ്താര്‍ സംഗമവും ഉന്നത വിജയികള്‍ക്ക് അവാര്‍ഡ്ദാനവും സംഘടിപ്പിച്ചു
Wednesday, June 29, 2016 8:15 AM IST
ദമാം: തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ ട്രിപായുടെ ആഭിമുഖ്യത്തില്‍ കിഴക്കന്‍ പ്രവിശ്യയിലുള്ള പത്ത്, പന്ത്രണ്ട് ക്ളാസിലെ തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള ഉന്നത വിജയികള്‍ക്ക് 'ട്രിപാ എക്സലന്‍സ് അവാര്‍ഡ് 2016' എന്ന തലക്കെട്ടില്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ അബ്ദുല്‍ വാരിസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ആര്‍. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ദമാം യൂണിവേഴ്സിറ്റിയിലെ അധ്യാപകന്‍ സി.എ. സലിം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഖൊസാമാ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പള്‍ ഗോപിനാഥമേനോന്‍, ഐഐഎസ് സീനിയര്‍ അധ്യാപിക ജെമ്മ മെര്‍ലിന്‍ സേവ്യര്‍, പ്രോഗ്രാം കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ഗുലാം ഫൈസല്‍ എന്നിവര്‍ അവാര്‍ഡ് ദാനവും ആശംസാ പ്രഭാഷണങ്ങളും നിര്‍വഹിച്ചു. ട്രിപാ അംഗങ്ങളായ കുടുംബങ്ങളിലെ വിജയികളായ കുട്ടികളെയും പ്രത്യേകം അനുമോദിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ട്രിപ നടത്തിയ ജനസേവന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഹ്രസ്വ വിവരണം അദ്ധ്യക്ഷ പ്രഭാഷണത്തില്‍ പ്രസിഡന്റ് അവതരിപ്പച്ചത് ശ്രദ്ധേയമായി. മുഹമ്മദ് അമീന്‍ പ്രാര്‍ഥന നടത്തി. സെക്രട്ടറി സക്കീര്‍ അബ്ദുല്‍ അസീസ്, എം.കെ. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. സുഖൈന റാഫി, നിവേദിതാ വിനോദ് എന്നിവര്‍ അവതാരകരായി.

ഹാജാ അഹ്മദ്, നിസാം യൂസഫ്, മുഹമ്മദ് ബൈജു സെക്രട്ടറിമാരായ അനില്‍ നായര്‍, വിനോദ് എന്നിവര്‍ വിജയികള്‍ക്ക് സാക്ഷ്യപത്രങ്ങള്‍ നല്‍കി അനുമോദിച്ചു. വൈസ് പ്രസിഡന്റുമാരായ അഷ്റഫ് കണിയാപുരം, മെര്‍ലിന്‍ സേവിയര്‍, ഉപദേശക സമിതി അംഗങ്ങളായ മുഹമ്മദ് റാഫി, ഫാസില്‍ അബ്ദുല്‍ ജബ്ബാര്‍, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ, അജിത്, മാഹീന്‍, ഷാജഹാന്‍ ജെ. വിഴിഞ്ഞം, നാസര്‍ എം. ഖാന്‍, സബിന്‍, സുനില്‍ ഖാന്‍, ഷാനവാസ് വെമ്പായം, അബ്ദുല്‍ അസീസ് ഉപ്പള, അനില്‍ കുമാര്‍, പ്രസാദ് എന്നിവര്‍ എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. ഇഫ്താര്‍ സംഗമത്തോടെ പരിപാടികള്‍ അവസാനിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം