മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ 'ഓണം 2016' സെപ്റ്റംബര്‍ മൂന്നിന്
Wednesday, June 29, 2016 6:42 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ (ങഅഢ) നാല്പതാമത് ഓണാഘോഷം സ്പ്രിംഗ്വെ ടൌണ്‍ഹാളില്‍ സെപ്റ്റംബര്‍ മൂന്നിന് ആഘോഷിക്കുന്നു.

ക്ളാസിക്കല്‍, സെമി ക്ളാസിക്കല്‍, ഫോക് ഡാന്‍സ്, തിരുവാതിരകളി, സ്കിറ്റ്, സോംഗ് (മലയാളം) തുടങ്ങിയ വിഭാഗങ്ങളിലേക്ക് അഞ്ചു മുതല്‍ പത്തു മിനിട്ടു വരെ ദൈര്‍ഘ്യമുള്ള പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആഘോഷങ്ങളില്‍ നല്ല പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു സമയക്കുറവു മൂലം വ്യക്തിഗത ഇനങ്ങളെക്കാള്‍ ഗ്രൂപ്പ് പ്രകടനങ്ങള്‍ക്കാണു മുന്‍ഗണന നല്‍കുന്നത്.

താത്പര്യമുള്ളവര്‍ ഓഗസ്റ് അഞ്ചിനു മുമ്പ് ലെരൃലമ്യൃേ@ാമ്മൌൃമഹശമ.രീാ.മൌ എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: പ്രസക്തമായ ഓഡിയോ/വീഡിയോ ഫയലുകള്‍ ഉള്‍പ്പെടെ അയയ്ക്കുക. അല്ലെങ്കില്‍ ടങട: സുനിത 0422 710 415, ശ്രുതി 0450 421 355, ജെറി 0468 885 054, ജിബിന്‍ 0433 297 727.

അംഗങ്ങളുടെ തുടര്‍ച്ചയായ പങ്കാളിത്തത്തിനും പിന്തുണയ്ക്കും എംഎവി ഓണം കണ്‍വീനര്‍ സുനിത സൂസന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്