ബ്ളാസ്റേഴ്സ് എഫ്സി കുവൈത്തിനു പുതിയ നേതൃത്വം
Wednesday, June 29, 2016 6:40 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഇന്ത്യന്‍ ക്ളബ്ബുകളില്‍ ഒന്നായ ബ്ളാസ്റേഴ്സ് എഫ്സി കുവൈത്ത് 2016-17 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി അമീര്‍ അലി (പ്രസിഡന്റ്), രണ്‍ധീര്‍ ജോസ് (വൈസ്പ്രസിഡന്റ്), മോട്ടി ഡേവിഡ് (ജനറല്‍ സെക്രട്ടറി), ബോണി ജോക്കിന്‍, ലത്തീഫ് പണിക്കവീട്ടില്‍, ഖാലിദ് കോട്ടയില്‍ (ജോ. സെക്രട്ടറിമാര്‍), ഇബ്രാഹിം അബ്ദുല്‍ കാദര്‍ (ട്രഷറര്‍) എന്നിവരെയും ഇഖ്ബാല്‍ മുറ്റിച്ചൂര്‍ (മീഡിയ സെക്രട്ടറി ആന്‍ഡ് കെഫാക് റെപ്.), മുബാറക്ക് യൂസഫ് (ടീം കോച്ച്), മുജീബ് പോത്താനി (ടീം മാനേജര്‍), വിനോദ് വാലൂപ്പറമ്പില്‍, എ.പി.പി. ജോഷി, അബ്ദുല്‍ സമദ് കുരിക്കള്‍ (രക്ഷാധികാരികള്‍), ഒ.കെ. അബ്ദുല്‍ റസാക്ക്, വിജയന്‍ ഗോവിന്ദന്‍, കെ. ടോം സാംസണ്‍, ഷെരിഫ് പൂച്ചക്കാട്, മുസ്തഫ പാലയില്‍, നൌഫല്‍ പാലുവായ് (എക്സിക്യൂട്ടീവ് മെംബേഴ്സ്) എന്നിവരെയും തെരഞ്ഞെടുത്തു.

അബ്ബാസിയ സാരഥി ഓഡിറ്റോറിയത്തില്‍ നടന്ന ക്ളബ്ബിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ അമീര്‍ അലി അധ്യക്ഷത വഹിച്ചു. ക്ളബ്ളിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും യഥാക്രമം ജനറല്‍ സെക്രെട്ടറി മോട്ടി ഡേവിഡും ട്രഷറര്‍ ഇബ്രാഹിം അബ്ദുല്‍ കാദറും യോഗത്തില്‍ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പു നടപടികള്‍ എ.പി.പി. ജോഷി നിയന്ത്രിച്ചു. ടിനു, മുജീബ് പോത്താനി, രണ്‍ധീര്‍ ജോസ് തുടങ്ങിയവര്‍ പുതിയ കമ്മിറ്റിക്കു ആശംസകള്‍ നേര്‍ന്നു. കോച്ച് മുബാറക്ക് യൂസഫ് ടീമിന്റെ പോയ വര്‍ഷത്തെ നേട്ട കോട്ടങ്ങളെയും വരും വര്‍ഷത്തെ സാധ്യതകളെയും വിലയിരുത്തി സംസാരിച്ചു. തുടര്‍ന്നു ഇഫ്താറും സംഘടിപ്പിച്ചു. യോഗത്തില്‍ സെക്രട്ടറി മോട്ടി ഡേവിഡ്, ട്രഷറര്‍ ഇബ്രാഹിം അബ്ദുല്‍ കാദര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍