ന്യൂകാസിലില്‍ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ലൈവ് ഗാനമേള
Wednesday, June 29, 2016 6:33 AM IST
ലണ്ടന്‍: ന്യൂകാസില്‍ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ചു പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണനും സംഘവും ലൈവ് പിന്നണിയോടൊപ്പം ഗാനമേള അവതരിപ്പിക്കുന്നു.ഇതാദ്യമായാണ് ലൈവ് പിന്നണിയോടുകൂടി ഒരു മലയാള ചലച്ചിത്ര പിന്നണി ഗായകന്റെ നേതൃത്വത്തില്‍ ഗാനമേള അരങ്ങേറുന്നത്.

ജൂലൈ മൂന്നിനു (ഞായര്‍) വൈകുന്നേരം ആറിന് വാള്‍ ബോട്ടില്‍ ക്യാംപസില്‍ നടക്കുന്ന ഗാനമേളക്ക് പിന്നണി നല്‍കുന്നത് ലണ്ടനിലെ വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള നിസരി ഓര്‍ക്കസ്ട്രയിലെ കലാകാരന്മാരാണ്.

പ്രവേശനം സൌജന്യമാണ്. നിരവധി വാഹനനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യുവാനുള്ള സൌകര്യവും ലഘു ഭക്ഷണ സ്റാളും ക്രമീകരിച്ചിട്ടുണ്െടന്നു വികാരി ഫാ. സജി തോട്ടത്തില്‍, കൈക്കാരന്മാരായ വര്‍ഗീസ് തെനംകാല, സുനില്‍ ചേലക്കല്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍