കുവൈത്ത് വയനാട് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി
Wednesday, June 29, 2016 6:32 AM IST
കുവൈത്ത്: കുവൈത്ത് വയനാട് അസോസിയേഷന്‍ ഇഫ്ത്താര്‍ സംഗമം നടത്തി. ജൂണ്‍ 24നു അബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഇസ്ലാമിക് പണ്ഡിതന്‍ അനീസ് ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങില്‍ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ അസോസിയേഷന്‍, നന്മ, തനിമ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു

കെഡബ്ളുഎ രക്ഷാധികാരി ബാബുജി ബത്തേരി മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സഹിഷ്ണുതാ മനോഭാവം നിലനിര്‍ത്തി നല്ലൊരു ഭാവിക്കായി നാം മുന്നിട്ടിറങ്ങേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് റെന്‍സി ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ ലത്തീഫ്, സെക്രട്ടറി മുബാറക്ക് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍