രൂപത വിദ്യാഭ്യാസ അവാര്‍ഡ്ദാന സമ്മേളനം
Wednesday, June 29, 2016 6:26 AM IST
ബംഗളൂരു:മാണ്ഡ്യ രൂപതാംഗങ്ങളായ 10, 12 ക്ളാസുകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി രൂപതയുടെ വിദ്യാഭ്യാസ-മതബോധന വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ അവാര്‍ഡ്ദാന സമ്മേളനം ജൂലൈ മൂന്നിന് ധര്‍മാരാം സെന്റ് തോമസ് ഫൊറോനാ പാരിഷ് ഹാളില്‍ സംഘടിപ്പിക്കുന്നു.

കോണ്‍ക്ളേവ് ഓഫ് അക്കലേഡ്സ് എന്ന പേരില്‍ ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ 6.30 വരെ നടക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ബൈബിള്‍, മതബോധന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ, വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയും രൂപതാ ചാന്‍സലറുമായ ഫാ. ജോമോന്‍ കോലെഞ്ചേരി സിഎംഐ എന്നിവര്‍ അറിയിച്ചു.