ടൊറന്റ് അപ്ലോഡര്‍ ജയിലില്‍, ഒപ്പം കനത്ത പിഴയും
Wednesday, June 29, 2016 6:21 AM IST
ദുബായ്: പകര്‍പ്പാവകാശമില്ലാതെ ടെലിവിഷന്‍ പരമ്പരകള്‍, സിനിമകള്‍ എന്നിവ അനധികൃതമായി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത ആളെ അബുദാബി കോടതി ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിച്ചു. പേ ടിവി പ്ളാറ്റ്ഫോം ആയ ഒഎസ്എന്‍ ആണ് പരാതി നല്കിയത്. 50,000 ദിര്‍ഹം പിഴയടയ്ക്കുന്നതോടൊപ്പം ഇയാളെ സ്വന്തം രാജ്യത്തേക്കു നാടുകടത്താനും കോടതി ഉത്തരവിട്ടു.

അനധികൃത സെറ്റ് ടോപ് ബോക്സുകള്‍, വിപിഎന്‍ സബ്സ്ക്രിപ്ഷനുകള്‍, ടൊറന്റ് ഡൌണ്‍ലോഡുകള്‍ എന്നിവ വഴി ഗള്‍ഫിലും ആഫ്രിക്കയിലും 750 മില്യണ്‍ ഡോളര്‍ നഷ്ടം വരുന്നുണ്്ടെന്നാണു കണക്കുകള്‍.