വെല്‍ഫെയര്‍ കേരള കുവൈത്ത് അബാസിയ മേഖല ഇഫ്താര്‍ സംഗമം
Tuesday, June 28, 2016 5:38 AM IST
അബാസിയ: വെല്‍ഫെയര്‍ കേരള കുവൈത്ത് അബാസിയ മേഖലയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ കേന്ദ്ര വൈസ് പ്രസിഡന്റ് അന്‍വര്‍ സയിദ് റംസാന്‍ സന്ദേശം നല്‍കി. നീതി നിഷേധങ്ങള്‍ക്കെതിരെയും അക്രമ ചൂഷണങ്ങള്‍ക്കെതിരെയും പൊരുതുവാനുള്ള ശക്തി റംസാനിലെ വ്രതം പ്രദാനം ചെയ്യുന്നുവെന്നു അദ്ദേഹം പറഞ്ഞു.

അബാസിയ മേഖല ആക്ടിംഗ് പ്രസിഡന്റ് ബി.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ദീപക്, കേന്ദ്ര നേതാക്കളായ കൃഷ്ണദാസ്, അനിയന്‍ കുഞ്ഞ്, മജീദ് നരിക്കോടന്‍ എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര പ്രസിഡന്റ് ഖലീലുര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ലായിഖ് അഹ്മദ്, ട്രഷറര്‍ ഷൌക്കത്ത് വളാഞ്ചേരി, മിനി വേണുഗോപാല്‍, വഹീദ ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.

കേന്ദ്ര ജനസേവന കണ്‍വീനര്‍ വിനോദ് പെരേര, മേഖല ജോ. സെക്രട്ടറി ദീപക്, ജനസേവന കണ്‍വീനര്‍ നിയാസ്, ട്രഷറര്‍ നവാസ് യൂണീറ്റ് നേതാക്കന്മാരായ സജു വര്‍ഗീസ്, ജയന്‍, നൌഷര്‍, നസീര്‍, മനാഫ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍