മൈന്‍ഡ് ഓണാഘോഷം സെപ്റ്റംബര്‍ 10ന്
Tuesday, June 28, 2016 5:38 AM IST
ഡബ്ളിന്‍: മൈന്‍ഡ് സംഘടിപ്പിക്കുന്ന ഒന്‍പതാമത് ഓണാഘോഷം 'തിരുവോണം 2016' സെപ്റ്റംബര്‍ 10നു ഗ്രിഫിത്ത് അവന്യു മരീനോയിലെ സോഷ്യല്‍ ങവൌശൃല നാഷണല്‍ ബോയ്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ നടന്ന കിഡ്സ് ഫെസ്റില്‍ മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡ് നേടിയ സപ്ത രാമന്‍ (സീനിയര്‍), ജോ ബിജു (ജൂണിയര്‍), സ്വര രാമന്‍ (സബ്ജൂണിയര്‍) എന്നിവര്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിക്കും.

പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍