ന്യൂകാസില്‍ തിരുനാള്‍ ലഹരിയില്‍; പൊന്‍, വെള്ളി, മരക്കുരിശുകള്‍ എത്തി
Tuesday, June 28, 2016 5:37 AM IST
ന്യൂകാസില്‍: സെന്റ് തോമസ് കത്തോലിക്ക പള്ളിയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സീറോ മലബാര്‍ ചാപ്ളെയിന്‍ സജി തോട്ടത്തില്‍ അറിയിച്ചു.

തിരുനാള്‍ പ്രദക്ഷിണത്തില്‍ ഉപയോഗിക്കാനായി നാട്ടില്‍നിന്നു കൊണ്ടുവന്ന പൊന്‍, വെള്ളി, മരക്കുരിശുകള്‍ ന്യൂകാസില്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. പള്ളിയുടെ കൈക്കാരന്‍ കൂടിയായ വര്‍ഗീസ് തെനംകാല സ്പോണ്‍സര്‍ ചെയ്ത ഇവ ഇത്തവണത്തെ തിരുനാള്‍ ആഘോഷണങ്ങള്‍ക്കു മാറ്റു കൂട്ടും.

അടുത്ത ശനി ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന തിരുനാള്‍ ആഘോഷണങ്ങള്‍ക്കായി വിവിധ വാര്‍ഡുകളുടെ ആഭിമുഖ്യത്തില്‍ ഗംഭീരമായ ഒരുക്കങ്ങളാണു നടക്കുന്നതെന്നു കൈക്കാരന്മാരായ വര്‍ഗീസ് തെനംകാല, സുനില്‍ ചേലക്കല്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍