കാവാലം നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ അനുശോചിച്ചു
Tuesday, June 28, 2016 5:34 AM IST
റിയാദ്: തനതു നാടക കലയുടെ ആചാര്യന്‍ കാവാലം നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ റിയാദ് കലാഭവന്‍, തട്ടകം റിയാദ്, മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ അനുശോചിച്ചു.

നാടക ലോകത്തിന്റെ സര്‍വകലാശാലയായിരുന്ന കാവാലത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നു സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍