ശറഫിയ മലയാളി കൂട്ടായ്മയുടെ സമൂഹ നോമ്പുതുറ ശ്രദ്ധേയമായി
Tuesday, June 28, 2016 5:33 AM IST
ജിദ്ദ: മലയാളികളുടെ പറുദീസയായ ശറഫിയായില്‍ പുതുതായി രൂപം കൊണ്ട ശറഫിയ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന സമൂഹ നോമ്പുതുറ ശ്രദ്ധേയമായി.

ശരഫിയായിലെ മുഴുവന്‍ കച്ചവടക്കാരും ജീവനക്കാരും സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുത്ത സമൂഹ നോമ്പു തുറയില്‍ ആയിരത്തോളം അംഗങ്ങള്‍ സന്നിഹിതരായിരുന്നു.

ശറഫിയയിലെ എന്‍സിബി ട്രല്ലരിനു സമീപമുള്ള വിശാലമായ ഒഴിഞ്ഞ പ്രദേശത്ത് റോഡില്‍ തന്നെയാണു നോമ്പുതുറ സജ്ജീകരിച്ചത്.

ബേബി നീലമ്പ്ര, ഫിറോസ് ചെരുകോട്, ഹനീഫ കടമ്പോട്ട്, അന്‍വര്‍ കരിപ്പ, ചെറി മഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍