കല കുവൈറ്റ് അനുശോചിച്ചു
Tuesday, June 28, 2016 5:33 AM IST
കുവൈറ്റ് സിറ്റി: തനതു നാടക പ്രസ്ഥാനത്തിന്റെ കുലപതി, കേരള നാടകവേദിയെ ലോകനാടകവേദിയിലേക്ക് ഉയര്‍ത്തിയ നാടകാചാര്യന്‍ കാവാലം നാരായണ പണിക്കരുടെ നിര്യാണത്തില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അനുശോചിച്ചു.

കവി, ഗാന രചയിതാവ്, സോപാന സംഗീത പണ്ഡിതന്‍, നാടക ഗവേഷകന്‍ തുടങ്ങിയ നിലകളില്‍ അതുല്യ സംഭാവനകള്‍ നല്‍കിയ കാവാലം നാരായണ പണിക്കരുടെ നിര്യാണം മലയാള സാംസ്കാരിക ലോകത്തിനു വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്നു കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥനും സെക്രട്ടറി സി.കെ. നൌഷാദും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍