അബുദാബി വിമാനത്താവളത്തില്‍ ഇ-രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി
Tuesday, June 28, 2016 4:38 AM IST
അബുദാബി: ഇലക്ട്രോണിക് ഉപയോഗത്തിനു വേണ്്ടി പാസ്പോര്‍ട്ടുകള്‍ രജിസ്റര്‍ ചെയ്യുന്നതു നിര്‍ബന്ധമാക്കിയതായി അബുദാബി എയര്‍പോര്‍ട്ട്സ് കമ്പനി അറിയിച്ചു. വിമാനത്താവളത്തിലെ സെക്യൂരിറ്റി പരിശോധനകള്‍ക്കു വേണ്്ടി ചെലവാകുന്ന സമയം 70 ശതമാനം വരെ കുറയ്ക്കാനായി മാര്‍ച്ചിലാണ് സ്മാര്‍ട്ട് ട്രാവല്‍ ആരംഭിച്ചത്. സ്വയം പ്രവര്‍ത്തിക്കുന്ന ഇ-ഗേറ്റുകള്‍ വഴി പുറത്തിറങ്ങാനും ബാഗ് ഡ്രോപ്പുകള്‍ ഉപയോഗിക്കാനും രജിസ്റര്‍ ചെയ്ത പാസ്പോര്‍ട്ടുകള്‍ ഉള്ള യാത്രക്കാര്‍ക്കു കഴിയും.

യാത്രാരേഖകള്‍ രജിസ്റര്‍ ചെയ്യുന്നതിനായി ചെക്ക്-ഇന്‍ ഏരിയകള്‍ക്ക് സമീപം ഇ-രജിസ്ട്രേഷന്‍ കൌണ്്ടറുകള്‍ ഒരുക്കിയിട്ടുണ്്ട്. ഞായറാഴ്ച റംസാന്‍ അവധി തുടങ്ങുകയാണ്. അവധി ദിവസങ്ങളില്‍ വിമാനത്താവളം വഴി 85,000 യാത്രക്കാര്‍ കടന്നു പോകുമെന്നാണു പ്രതീക്ഷിക്കുന്നത്.