കേളി അനുശോചിച്ചു
Monday, June 27, 2016 8:06 AM IST
റിയാദ്: പ്രശസ്ത നാടകകൃത്തും സംവിധായകനും സോപാനസംഗീതപണ്ഡിതനും കവിയുമായ കാവാലം നാരായണ പണിക്കരുടെ നിര്യാണത്തില്‍ റിയാദ് കേളി കലാ സാംസ്കാരിക വേദി അനുശോചിച്ചു.

ആധുനിക മലയാള നാടക ശാഖയെ നവീകരിച്ച് മലയാളത്തിന്റെ തനതു നാടകവേദിയാക്കി രൂപപ്പെടുത്തുതില്‍ മുഖ്യപങ്കു വഹിച്ച നാടകാചാര്യനായിരുന്നു കാവാലം നാരായണപണിക്കരെന്നും അദ്ദേഹത്തിന്റെ സ്മരണ എന്നെന്നും നിലനില്‍ക്കുമെന്നും കേളി സാംസ്കാരിക വിഭാഗം അനുശോചനകുറിപ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ റിയാദ് കേളി കലാ സാംസ്കാരിക വേദി ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി അനുശോചനകുറിപ്പില്‍ പറഞ്ഞു.