സ്വിറ്റ്സര്‍ലന്‍ഡില്‍ കേളി ഓണം സെപ്റ്റംബര്‍ 17ന്
Monday, June 27, 2016 7:39 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി സൂറിച്ചില്‍ ഓണം ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ 17നു (ശനി) സൂറിച്ചിലെ ഹെസ്ലി ഹാളിലാണ് ആഘോഷം. രുചികരമായ ഓണസദ്യയും വേറിട്ട കലാപരിപാടികളുമായി കേളി ഇത്തവണ ഓണാഘോഷം ഒരുക്കുന്നതെന്നു കേളി ഓണക്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജൈജു പരിയാടന്‍ അറിയിച്ചു.

വിപുലമായ പരിപാടികളാണ് കേളി പ്രവര്‍ത്തകര്‍ അണിയറയില്‍ ഒരുക്കുന്നത്. കലാതരംഗിണി മേരി ജോണ്‍ കൊറിയോ ഗ്രാഫിയും സംവിധാനവും ചെയ്യുന്ന കലാവിരുന്നില്‍ നൂറോളം പേര്‍ പങ്കാളികളാകും. കേളിയുടെ പതിനെട്ടാമത് ഓണാഘോഷമാണ് സൂറിച്ച് കുസ്നാഹ്റ്റിലെ വിശാലമായ ഹാളില്‍ അരങ്ങേറുക.

സാംസ്കാരിക പ്രവര്‍ത്തനവും സാമൂഹ്യ സേവനവും ഒരുമിച്ച് ചെയ്യുന്ന മലയാളി സംഘടനയാണ് കേളി.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍