ഫുജൈറ കത്തോലിക്ക ദേവാലയത്തില്‍ ദുക്റാന തിരുനാള്‍
Monday, June 27, 2016 7:38 AM IST
ഫുജൈറ: ഭാരത അപ്പസ്തോലന്‍ മാര്‍ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ഫുജൈറ കത്തോലിക്ക ദേവാലയത്തില്‍ ജൂണ്‍ 30, ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ മലയാളം കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്നു.

30നു (വ്യാഴം) വൈകുന്നേരം 7.45ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു തോമാശ്ളീഹായുടെ പ്രേക്ഷിതയാത്ര, ഭാരതീയ വിശ്വാസ പാരമ്പര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാന്തോം എക്സിബിഷനും പരമ്പരാഗത ക്രിസ്തീയ കലാരൂപങ്ങളായ മാര്‍ഗംകളി, പരിചമുട്ടുകളി എന്നിവയുടെ അവതരണവും നടക്കും.

ഇടവക വികാരി ഫാ. സഗായ് രാജ്, ആത്മീയ ഗുരു ഫാ. ജോയ് വാതല്ലൂര്‍, ഫുജൈറ മലയാളം കമ്യൂണിറ്റി കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് തോമസ്, സെക്രട്ടറി രാജേഷ് ജോസഫ്, എക്സിബിഷന്‍ കോഓര്‍ഡിനേറ്റര്‍ ഷിബു ദേവസ്യ, ഇതര കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ തിരുനാള്‍ ആചരണത്തിനു നേതൃത്വം നല്‍കും.

മൂന്നിനു (ഞായര്‍) വൈകുന്നേരം അഞ്ചിനു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ജോയ് വാതല്ലൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും.