യുഎഇ അമാസ്ക് ഇഫ്താര്‍ മീറ്റ് 2016 സംഘടിപ്പിച്ചു
Monday, June 27, 2016 7:35 AM IST
സന്തോഷ് നഗര്‍: അമാസ്ക് യുഎഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സന്തോഷ് നഗര്‍ ടൌണ്‍ ജുമാ മസ്ജിദ് പരിസരത്തു സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു.

ഇഫ്താര്‍ മീറ്റില്‍ സന്തോഷ് നഗറിലെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

അമാസ്ക് യുഎഇ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് നോമ്പു തുറ സംഘടിപ്പിക്കുന്നത്. യുഎഇ അമാസ്ക് ഭാരവാഹികളായ നിയാസ് മാര, മുസ്തഫ സുള്ള്യ, നിഷാദ് 786, അമാസ്ക് സന്തോഷ് നഗര്‍ ചെയര്‍മാന്‍ ഷാഫി റിലയന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി. അമാസ്ക് സന്തോഷ് നഗര്‍, യുഎഇ അമാസ്ക്, സൌദി അമാസ്ക്, ഖത്തര്‍ അമാസ്ക് കമ്മിറ്റി ഭാരവാഹികളും മീറ്റില്‍ പങ്കെടുത്തു.