വിക്ടറി എജിയില്‍ ഫാമിലി സെമിനാര്‍ സംഘടിപ്പിച്ചു
Monday, June 27, 2016 7:32 AM IST
ഷാര്‍ജ: വിക്ടറി അസംബ്ളി ചര്‍ച്ച് ഓഫ് ഗോഡ് ആഭിമുഖ്യത്തില്‍ യൂണിയന്‍ ചര്‍ച്ചില്‍ ഫാമിലി സെമിനാര്‍ സംഘടിപ്പിച്ചു

ജനറേഷന്‍ കുട്ടികളും പേരന്റിംഗിലെ മനഃശാസ്ത്ര സമീപനവും എന്ന വിഷയത്തില്‍ ലാന്‍ഡ് വേ ന്യൂസ് പേപ്പര്‍ യുഎഇ റിപ്പോര്‍ട്ടറും എഴുത്തുകാരനും അധ്യാപകനുമായ ഡഗ്ളസ് ജോസഫ് ക്ളാസെടുത്തു. കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍ അവഗണിച്ചാല്‍ ഭാവിയില്‍ അവര്‍ കുറ്റ വാളികളും സാമൂഹ്യ വിരുദ്ധരും ആയിത്തീരാന്‍ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രശ്ന പരിഹാരത്തിന് മാതാപിതാക്കളും അധ്യാപകരും ആത്മീയ ആചാര്യന്മാരും കൂട്ടായി ശ്രമിക്കണമെന്ന് ഡഗ്ളസ് പറഞ്ഞു. കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്റെ ആശംസാ സന്ദേശം റോജിന്‍ പൈനുംമൂട് വായിച്ചു. അലക്സാണ്ടര്‍ സാമുവല്‍, ജിജി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.