ത്വായിഫില്‍ മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു
Monday, June 27, 2016 7:31 AM IST
ത്വായിഫ്: താമസ സ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം ഉറങ്ങാന്‍ കിടന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട കോന്നി മങ്ങാരം കരിംബീലാക്കല്‍ സജീര്‍ (37) ആണു മരിച്ചത്.

വെള്ളിയാഴ്ച അവധിയായതിനാല്‍ സൂഖ് ബലദിലത്തിെ സാധനങ്ങള്‍ വാങ്ങി സനായ്യയിലുള്ള താമസസ്ഥലത്ത് മടങ്ങിയത്തിെ ഒപ്പം താമസിക്കുന്ന കൂട്ടുകാരോടൊപ്പം അത്താഴ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ അഞ്ചോടെ സജീര്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ട സൂഹൃത്തുക്കള്‍ ആശുപത്രിയിലത്തിെക്കുന്നതിന് സൌദി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയെങ്കിലും രക്ഷിക്കാനായില്ല.

ഏഴു മാസമായി സനായ്യയിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കാണ്. നേരത്തെ റിയാദില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. ത്വായിഫ് കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ത്വായിഫില്‍ ഖബറടക്കം ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അബ്ദുല്‍ ഖനി റാവുത്തറിന്റേയും സഫിയ ബീവിയുടെ മകനാണ്. ഭാര്യ: സൈജു. മക്കള്‍: ഫര്‍ഹാന, ഫിര്‍ദൌസ്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍