സമസ്ത പൊതുപരീക്ഷ ബഹറിന്‍ റേഞ്ചിന് ഉജ്വല വിജയം
Monday, June 27, 2016 7:31 AM IST
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് അഞ്ച്, ഏഴ്, പത്ത്, പ്ളസ്ടു ക്ളാസുകളിലായി നടത്തിയ പൊതു പരീക്ഷയില്‍ ബഹറിന്‍ റേഞ്ചിലെ മദ്രസകള്‍ക്ക് ഉജ്ജ്വല വിജയം.

മനമ കേന്ദ്ര മദ്രസക്കുപുറമെ റഫ, മുഹറഖ്, ഹൂറ, ജിദാലി, ഗുദൈബിയ, ഹിദ്ദ്, ഹമദ് ടൌണ്‍ ഏരിയ മദ്രസകളിലായി പരീക്ഷ എഴുതിയ 142 വിദ്യാര്‍ഥികളും വിജയിച്ചു.

ബഹറിന്‍ റേയ്ഞ്ച് തലത്തില്‍ അഞ്ചാം ക്ളാസില്‍ ഗുദൈബിയ അല്‍ ഹുദാ തഅ്ലീമുല്‍ ഖുര്‍ആന്‍ മദ്രസയിലെ നാസിഫ് എംപി ഒന്നാം സ്ഥാനവും അമല്‍ മുസ്തഫ രണ്ടാം സ്ഥാനവും റഫ മജ്ലിസുത്തഅ്ലീമുല്‍ ഖുര്‍ആന്‍ മദ്രസയിലെ ഹിബ മെഹ്റിന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏഴാം ക്ളാസില്‍ മനാമ ഇര്‍ശാദുല്‍ മുസ്ലിമീന്‍ മദ്രസയിലെ നജാ ഫാത്തിമ ഒന്നാം സ്ഥാനവും ഗുദൈബിയ മദ്രസയിലെ മുഹമ്മദ് അഫ്രീദി രണ്ടാം സ്ഥാനവും അര്‍ശിന

മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പത്താം ക്ളാസില്‍ മനാമ ഇര്‍ശാദുല്‍ മുസ്ലിമീന്‍ മദ്റസയിലെ ബാസില ബഷീര്‍ ഒന്നാം സ്ഥാനവും ഹിബ ബഷീര്‍ രണ്ടാം സ്ഥാനവും നശ്വ അബ്ദുറസാഖ് മൂന്നാം സ്ഥാനവും നേടി. പ്ളസ്ടു വിഭാഗത്തില്‍ മനാമ ഇര്‍ശാദുല്‍ മുസ്ലിമീന്‍ മദ്രസയിലെ ഇസ്മായില്‍ അശ്റഫ് ഒന്നം സ്ഥാനവും ആശിഫ മുഹമ്മദ് രണ്ടാം സ്ഥാനവും ശഫ്ന ഹസന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികളെ സമസ്ത കേരള സുന്നീ ജമാഅത്ത് ബഹറിന്‍ കേന്ദ്ര ഏരിയ കമ്മിറ്റി ഭാരവാഹികള്‍, റേയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ബഹറിന്‍ എസ്കെഎസ്എസ്എഫ് അഭിനന്ദിച്ചു.

റംസാന്‍ അവധി കഴിഞ്ഞ് ജുലൈ 16നു (ശനി) മദ്രസകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു റേയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍ വിവരങ്ങള്‍ക്ക്: 34090450 (മനാമ), 34192897 (മുഹറഖ്), 33051480(ഹിദ്ദ്), 33860509 (ഹൂറ), 33257944 (ഗുദൈബിയ), 33767471 (ഈസ്റ് റഫ), 35512277 (ഹമദ് ടൌണ്‍) 33486275 (ജിദാലി).